ADVERTISEMENT

ബെംഗളൂരു ∙ ഐപിഎല്‍ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 4 വിക്കറ്റിനു പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ആധികാരിക ജയം. 19.3 ഓവറിൽ 147 റൺസിനിടെ ഗുജറാത്ത് ടീം ഓൾ ഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 13.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എടുത്താണു വിജയം കുറിച്ചത്.

ഇതോടെ ബെംഗളൂരുവിനു പ്ലേ ഓഫ് പ്രതീക്ഷയായി. ടോസ് നേടിയ ആർസിബി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 23 പന്തിൽ 64 റൺസ് നേടിയ ഹാഫ് ഡുപ്ലെസി, 27 പന്തിൽ 42 റൺസ് നേടിയ വിരാട് കോലി എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തിലാണു ബെംഗളൂരുവിന്റെ വിജയം. ദിനേഷ് കാർത്തിക് (12 പന്തിൽ 21), സ്വപ്നിൽ സിങ് (9 പന്തിൽ 15) എന്നിവരും ടീം സ്കോറിങ്ങിനെ സഹായിച്ചു. ഗുജറാത്ത് താരങ്ങളായ ജോഷ് ലിറ്റിൽ 4 വിക്കറ്റും നൂർ അഹമ്മദ് 2 വിക്കറ്റും നേടി.

24 പന്തിൽനിന്ന് 37 റൺസ് നേടിയ ഷാറുഖ് ഖാനാണു ഗുജറാത്ത് നിരയിലെ ടോപ് സ്കോറർ. ഡേവിഡ് മില്ലർ (21 പന്തിൽ 35), റാഷിദ് ഖാൻ (14 പന്തിൽ 18), വിജയ് ശങ്കർ (7 പന്തിൽ 10) തുടങ്ങിയവരും ഭേദപ്പെട്ട സ്കോർ നേടി. ബെംഗളൂരുവിനായി മുഹമ്മദ് സിറാജ്, യാഷ് ദയാൽ, വൈശാഖ് വിജയ്‌കുമാർ എന്നിവർ 2 വിക്കറ്റ് വീതവും കരൺ ശർമ, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

English Summary:

IPL, Royal Challengers Bengaluru vs Gujarat Titans Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com