മംഗോളിയ 12ന് ഓൾഔട്ട് ! ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ ചെറിയ സ്കോർ
Mail This Article
×
സനോ (ജപ്പാൻ) ∙ ജപ്പാനെതിരായ ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ 12 റൺസിന് ഓൾഔട്ടായി മംഗോളിയ. ആദ്യം ബാറ്റ് ചെയ്ത ജപ്പാൻ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടിയപ്പോൾ മംഗോളിയ 8.2 ഓവറിൽ 12 റൺസിന് പുറത്തായി. രാജ്യാന്തര ട്വന്റി20 ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണിത്.
കഴിഞ്ഞ വർഷം സ്പെയിനിനെതിരെ ഐൽ ഓഫ് മാൻ ടീം 10 റൺസിന് പുറത്തായിരുന്നു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലൂടെയാണ് മംഗോളിയ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്.
English Summary:
Mongolia was all out for 12runs against Japan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.