ADVERTISEMENT

അഹമ്മദാബാദ്∙ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനു മുൻപ് തന്റെ ടീമിലെ പലരും അസുഖബാധിതരായിരുന്നെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഐപിഎൽ എലിമിനേറ്ററിൽ ബെംഗളൂരുവിനെതിരായ 4 വിക്കറ്റ് ജയത്തിനു പിന്നാലെയായിരുന്നു സഞ്ജുവിന്റെ പ്രതികരണം.

‘ ഞാൻ ഉൾപ്പെടെ പലരും 100% ഫിറ്റായിരുന്നില്ല. ടീമിലെ പലർക്കും സുഖമില്ലായിരുന്നു. ഭൂരിഭാഗം പേർക്കും ചുമയും പ്രശ്നങ്ങളും ഉണ്ടായിരുന്നു’ സഞ്ജു പറഞ്ഞു. ഇതിനു പിന്നാലെ രാജസ്ഥാൻ ടീം ഇന്നലെ പരിശീലനത്തിന് ഇറങ്ങിയതുമില്ല.

എലിമിനേറ്റർ മത്സരത്തിൽ ആദ്യം ബാറ്റ് ബെംഗളൂരു 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടിയപ്പോൾ രാജസ്ഥാൻ 19 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 4 ഓവറിൽ 19 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ രാജസ്ഥാൻ സ്പിന്നർ ആർ.അശ്വിനാണ് പ്ലെയർ ഓഫ് ദ് മാച്ച്.

English Summary:

Sanju samson reveals many people are sick in the rajastan camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com