ADVERTISEMENT

മെൽബൺ ∙ ഐപിഎൽ കഴിഞ്ഞു മടങ്ങിയെത്തുന്ന താരങ്ങൾ ടീമിനൊപ്പം ചേരാൻ വൈകുന്നതു മൂലം ട്വന്റി20 ലോകകപ്പിനു മുൻപുള്ള സന്നാഹ മത്സരങ്ങൾ കളിക്കാൻ ഓസ്ട്രേലിയൻ ടീമിൽ ആളില്ല. നിലവിൽ 9 താരങ്ങളുമായി 2 സന്നാഹ മത്സരങ്ങൾ കളിക്കേണ്ട അവസ്ഥയിലാണ് ഓസീസ് ടീം.

ഫീൽഡിങ്ങിൽ സപ്പോർട്ട് സ്റ്റാഫിനെ ഇറക്കി കളി നടത്താനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. മുൻ രാജ്യാന്തര താരങ്ങളായ ആൻഡ്രു മക്ഡോണൾഡ്, ബ്രാഡ് ഹോജ്, ജോർജ് ബെയ്‌ലി തുടങ്ങിയവരാണ് സപ്പോർട്ട് സ്റ്റാഫിലുള്ളത്. ഐപിഎൽ ഫൈനൽ കളിച്ച കൊൽക്കത്ത, ഹൈദരാബാദ് ടീമുകളിലായി മിച്ചൽ സ്റ്റാർക്, പാറ്റ് കമിൻസ്, ട്രാവിസ് ഹെഡ് എന്നിവരും ബെംഗളൂരു ടീമിലെ ഗ്ലെൻ മാക്സ്‌വെൽ, കാമറൂൺ ഗ്രീൻ എന്നിവരും ഈയാഴ്ച അവസാനത്തോടെയേ ടീമിനൊപ്പം ചേരൂ. 

ലക്നൗ സൂപ്പർ ജയന്റ്സ് താരമായിരുന്ന മാർക്കസ് സ്റ്റോയ്നിസും എത്താൻ വൈകും. നാളെ നമീബിയയ്ക്കെതിരെയും വെള്ളിയാഴ്ച വെസ്റ്റിൻഡീസിനെതിരെയുമാണ് ഓസ്ട്രേലിയയുടെ സന്നാഹമത്സരങ്ങൾ. പേശിവലിവ് കാരണം വിശ്രമത്തിലുള്ള ക്യാപ്റ്റൻ മിച്ചൽ മാർഷിനും നമീബിയയ്ക്കെതിരായ മത്സരം കളിക്കാൻ സാധിച്ചേക്കില്ല.

English Summary:

Australia to play support staff as fielders in warm-up games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com