ADVERTISEMENT

ഗുവാഹത്തി∙ രാജസ്ഥാൻ റോയല്‍സ് യുവതാരം റിയാൻ പരാഗിന്റെ ‘യുട്യൂബ് സെർച്ച് ഹിസ്റ്ററി’ ചോർന്നു. ഓൺലൈനിൽ ഒരു ലൈവ് സ്ട്രീമിനിടെ യുട്യൂബിൽ സെര്‍ച്ച് ചെയ്യുമ്പോഴാണ് പരാഗ് മുൻപ് തിരഞ്ഞ കാര്യങ്ങൾ പുറത്തുവന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ബോളിവുഡ് താരങ്ങളായ അനന്യ പാണ്ഡെ, സാറ അലി ഖാൻ എന്നിവരെക്കുറിച്ച് പരാഗ് യുട്യൂബിൽ തിരഞ്ഞതായാണ് സ്ക്രീൻ ഷോട്ടുകളിൽനിന്നു വ്യക്തമാകുന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ റിയാൻ പരാഗിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. വിവാദത്തിൽ റിയാൻ പരാഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എക്സ് പ്ലാറ്റ്ഫോമിൽ റിയാൻ പരാഗ് ട്രെൻഡിങ് ആണ്. 2024 ഐപിഎല്‍ സീസണിനു ശേഷം സ്വന്തം നാടായ അസമിൽ തിരിച്ചെത്തിയതിനു പിന്നാലെയാണ് പരാഗ് വിവാദത്തിൽ കുടുങ്ങിയത്.

ഐപിഎൽ സീസണിൽ 16 മത്സരങ്ങൾ കളിച്ച പരാഗ് 573 റൺസാണ് അടിച്ചെടുത്തത്. നാലു മത്സരങ്ങളിൽ താരം അർധ സെഞ്ചറി നേടി. റൺവേട്ടയിൽ വിരാട് കോലിക്കും ഋതുരാജ് ഗെയ്ക്ക്‌വാദിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് പരാഗ്. സീസണില്‍ രാജസ്ഥാന്റെ ടോപ് സ്കോററും റിയാൻ പരാഗാണ്.

English Summary:

Riyan Parag's youtube search history leaked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com