ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീർ വരുമോയെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകര്‍. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായ ഗംഭീർ ആദ്യ സീസണിൽ തന്നെ ടീമിനെ കിരീടത്തിലെത്തിച്ചിരുന്നു. ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ ഗംഭീറിനും താൽപര്യമുണ്ട്. എന്നാൽ ഗംഭീർ കൊൽക്കത്തയുടെ മെന്റർ സ്ഥാനം ഒഴിയരുതെന്ന് ടീം ഉടമ ഷാറുഖ് ഖാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തു വർഷത്തേക്കു ടീമിൽ തുടരാമെന്ന ഓഫർ നൽകിയ ഷാറുഖ്, ഗംഭീറിന് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടുനൽകിയതായും വിവരമുണ്ട്.

ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന്റെ മെന്ററായാണ് ഗംഭീർ ഐപിഎല്ലിലേക്കു തിരികെയെത്തിയത്. 2024 ലെ സീസൺ തുടങ്ങുന്നതിനു തൊട്ടുമുൻപായിരുന്നു കൊൽക്കത്ത നൈറ്റ് റൈ‍ഡേഴ്സിലേക്കുള്ള മാറ്റം. ഏറെക്കാലം കൊൽക്കത്തയുടെ ക്യാപ്റ്റനായിരുന്ന ഗംഭീർ നീണ്ട ചർച്ചകൾക്കൊടുവിലായിരുന്നു മെന്ററുടെ സ്ഥാനം ഏറ്റെടുത്തത്. ഗംഭീറിനെ ഷാറുഖ് സ്വന്തം വീടായ മന്നത്തിലേക്കാണ് ക്ഷണിച്ചുവരുത്തിയത്. രണ്ടു മണിക്കൂറോളം നീണ്ട ചർച്ചകൾക്കു ശേഷമായിരുന്നു ഗംഭീർ കൊൽക്കത്ത ടീമിനൊപ്പം പ്രവർത്തിക്കാൻ സമ്മതം മൂളിയത്.

ഗംഭീറിന്റെ നീക്കം അറിഞ്ഞ ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക ഞെട്ടിപ്പോയതായും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പത്തുവർഷത്തോളം ടീമിനൊപ്പം തുടരാമെന്ന ഷാറുഖിന്റെ ഓഫർ വേണ്ടെന്നുവച്ച് ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമോയെന്നു സംശയമാണ്. റിക്കി പോണ്ടിങ്, ജസ്റ്റിൻ ലാംഗർ എന്നിവരെ പരിശീലകന്റെ റോളിലേക്കു പരിഗണിച്ചിരുന്നെങ്കിലും, ഗംഭീറിലാണ് ഇപ്പോൾ ബിസിസിഐയുടെ പ്രതീക്ഷ. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ‌ വി.വി.എസ്. ലക്ഷ്മണും നേരത്തേ അറിയിച്ചിരുന്നു.

English Summary:

Gautam Gambhir Spent Hours At Mannat In Meeting With Shah Rukh Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com