ADVERTISEMENT

ഡാലസ് (യുഎസ്എ) ∙ ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്നലെ ഏറ്റുമുട്ടിയത് യുഎസും കാന‍ഡയും തമ്മിലായിരുന്നെങ്കിലും ഗ്രൗണ്ടിലിറങ്ങിയത് 10 രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ലോകകപ്പിലെ അരങ്ങേറ്റ മത്സരം കളിച്ച യുഎസിന്റെ പ്ലേയിങ് ഇലവനിൽ 6 രാജ്യങ്ങളിൽ ജനിച്ച താരങ്ങളുണ്ടായിരുന്നെങ്കിൽ കാന‍ഡ ടീമി‍ൽ കാനഡയിൽ ജനിച്ചവരായി ആരുമുണ്ടായിരുന്നില്ല. 2 രാജ്യങ്ങളുടെയും പ്ലേയിങ് ഇലവനുകളിലായി 7 ഇന്ത്യൻ വംശജർ ഒൻപതാം ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിനുണ്ടായിരുന്നു. 

ഇന്ത്യൻ വംശജൻ മോനക് പട്ടേൽ നയിച്ച യുഎസ് ടീമിൽ ഹർമീത് സിങ്, സൗരഭ് നേത്രാവൽക്കർ എന്നിവരായിരുന്നു മറ്റു ഇന്ത്യൻ വംശജർ. പ്ലേയിങ് ഇലവനിലെ അമേരിക്കക്കാരുടെ എണ്ണവും 3 മാത്രമായിരുന്നു. മുൻ ന്യൂസീലൻഡ് താരം കോറി ആൻഡേഴ്സൻ ഉൾപ്പെട്ട യുഎസ് നിരയിൽ കാനഡയിൽ ജനിച്ച നിതീഷ് കുമാറും ഇടംപിടിച്ചിരുന്നു.

പാക്കിസ്ഥാൻ വംശജൻ സാദ് ബിൻ സഫർ നയിച്ച കാനഡ ടീമിലും ഇന്നലെ 6 രാജ്യങ്ങളിൽ ജനിച്ച താരങ്ങളുണ്ടായിരുന്നു. 4 ഇന്ത്യൻ വംശജർ ഉൾപ്പെട്ട ടീമിൽ കുവൈത്ത്, ജമൈക്ക, ബാർബഡോസ് എന്നിവർക്കെല്ലാം പ്രാതിനിധ്യമുണ്ടായി. 

വിദേശ താരങ്ങൾ

യുഎസ്എ

യുഎസ്എ– 3

ഇന്ത്യ– 3

‌ദക്ഷിണാഫ്രിക്ക– 2

കാനഡ, പാക്കിസ്ഥാൻ, ന്യൂസീലൻഡ്–         ഒന്നു വീതം 

കാനഡ 

ഇന്ത്യ– 4

‌പാക്കിസ്ഥാൻ– 2

ഗയാന– 2

ജമൈക്ക, കുവൈത്ത്, ബാർബഡോസ്–     ഒന്നു വീതം 

English Summary:

Players born in 10 countries played in the US-Canada match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com