ADVERTISEMENT

ന്യൂയോർക്ക്∙ ട്വന്റി20 ലോകകപ്പിൽ അയർലൻഡിനെ വൻ മാർജിനിൽ തോൽപിച്ച് തുടക്കം ഗംഭീരമാക്കി ടീം ഇന്ത്യ. എട്ടു വിക്കറ്റു വിജയമാണ് ഇന്ത്യ നേടിയത്. അയർലൻഡ് ഉയർത്തിയ 97 റൺസ് വിജയ ലക്ഷ്യത്തിലേക്ക് 12.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തിൽ‍ ഇന്ത്യയെത്തി. ക്യാപ്റ്റൻ‍ രോഹിത് ശര്‍മ അർധ സെഞ്ചറി തികച്ചു. 37 പന്തുകൾ നേരിട്ട രോഹിത് 52 റൺസെടുത്താണു മടങ്ങിയത്. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ 4000 റൺസെന്ന നേട്ടവും അയർലൻഡിനെതിരായ മത്സരത്തിൽ രോഹിത് പിന്നിട്ടു.

pant-1
ഋഷഭ് പന്ത് ബാറ്റിങ്ങിനിടെ. Photo: X@BCCI

വിരാട് കോലിക്ക് ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ തിളങ്ങാനായില്ല. അഞ്ചു പന്തുകൾ നേരിട്ട താരം ഒരു റൺ മാത്രമെടുത്താണു പുറത്തായത്. സൂര്യകുമാർ യാദവ് രണ്ടു റൺസെടുത്തും പുറത്തായി. അർധ സെഞ്ചറി പൂർത്തിയാക്കിയ രോഹിത് ശർമ റിട്ടയേർഡ് ഹർട്ടായാണു മടങ്ങിയത്. വണ്‍ഡൗണായി ഇറങ്ങിയ ഋഷഭ് പന്ത് 26 പന്തിൽ 36 റൺസെടുത്തു പുറത്താകാതെ നിന്നു.

rohit-1
രോഹിത് ശർമ മത്സരത്തിനിടെ. Photo: X@BCCI

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡ് 16 ഓവറിൽ 96 റൺസെടുത്തു പുറത്തായിരുന്നു. 14 പന്തിൽ 26 റൺസെടുത്ത ഗരെത് ഡെലാനിയാണ് അയർലൻഡ് നിരയിലെ ടോപ് സ്കോറർ. ലോർകൻ ടക്കർ (10), കേർട്ടിസ് കാംപർ (12), ജോഷ് ലിറ്റിൽ (14) എന്നിവരും രണ്ടക്കം കടന്നു. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര എന്നിവർ രണ്ടു വിക്കറ്റു വീതവും, മുഹമ്മദ് സിറാജും അക്ഷർ പട്ടേലും ഓരോ വിക്കറ്റും നേടി. 

pandya
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. Photo: X@BCCI

അയർലൻഡിന്റെ ഏഴു താരങ്ങൾ രണ്ടക്കം കാണാനാകാതെ മടങ്ങി. അയർലൻഡ് സ്കോർ ഏഴിൽ നിൽക്കെ ക്യാപ്റ്റൻ പോൾ സ്റ്റിർലിങ്ങിനെ പുറത്താക്കി അർഷ്ദീപ് സിങ്ങാണ് ഇന്ത്യയുടെ വിക്കറ്റു വേട്ടയ്ക്കു തുടക്കമിട്ടത്. മൂന്നാം ഓവറിലെ അവസാന പന്തിൽ ഓപ്പണർ ആൻഡി ബൽബേണിയെയും അർഷ്ദീപ് മടക്കി. പിന്നാലെയെത്തിയ ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവർ വിക്കറ്റുകൾ പങ്കുവച്ചതോടെ അയർലൻഡ് സ്കോർ 96 ൽ ഒതുങ്ങി.

siraj
മുഹമ്മദ് സിറാജ് ബോളിങ്ങിനിടെ. Photo: X@BCCI
india
വിക്കറ്റു വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയെ അഭിനന്ദിക്കുന്ന ഇന്ത്യൻ താരങ്ങൾ. Photo: X@BCCI
indian-cricket-team
വിക്കറ്റുനേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. Photo: X@BCCI
English Summary:

India vs Ireland in Twenty20 World Cup 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com