ADVERTISEMENT

ബ്രിജ്ടൗൺ (ബാർബഡോസ്) ∙ ഐപിഎലി‍ൽ നിന്നു പിൻമാറാനുള്ള തീരുമാനം ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കങ്ങൾക്ക് ഗുണം ചെയ്തെന്ന് ഓസ്ട്രേലിയൻ സ്പിന്നർ ആഡം സാംപ. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ 36 റൺസ് ജയത്തിനു പിന്നാലെയായിരുന്നു സാംപയുടെ പ്രതികരണം. ‘ ട്വന്റി20 ലോകകപ്പിനു തയാറെടുക്കാനായി, അവസാന നിമിഷമാണ് ഐപിഎലിൽ നിന്നു പിൻമാറാൻ തീരുമാനിച്ചത്. ആ തീരുമാനം വളരെ ഗുണം ചെയ്തു’ – സാംപ പറഞ്ഞു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. ഡേവിഡ് വാർണർ (16 പന്തിൽ 39), ട്രാവിസ് ഹെഡ് (18 പന്തിൽ 34), മിച്ചൽ മാർഷ് (25 പന്തിൽ 35), മാർകസ് സ്റ്റോയ്നിസ് (17 പന്തിൽ 30) എന്നിവർ ഓസീസിനായി തിളങ്ങി. മറുപടി ബാറ്റിങ്ങിൽ ഫിൽ സോൾട്ടും (23 പന്തിൽ 37) ജോസ് ബട്‌ലറും (28 പന്തിൽ 42) നന്നായി തുടങ്ങിയെങ്കിലും  മധ്യനിര നിറംമങ്ങിയതോടെ ഇംഗ്ലണ്ട് 20 ഓവറിൽ 6ന് 165ൽ ഒതുങ്ങി. 28 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ സാംപയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

English Summary:

Adam zampa said withdrawing from IPL was beneficial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com