ADVERTISEMENT

ന്യൂയോർക്ക്∙ ട്വന്റി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തിൽ ഇന്ത്യയോടു തോറ്റതോടെ പാക്കിസ്ഥാന്റെ നില പരുങ്ങലിൽ. ആദ്യ മത്സരത്തിൽ യുഎസിനോടു തോറ്റ പാക്കിസ്ഥാൻ, ഇന്ത്യയ്ക്കെതിരെ ആറു റൺസ് തോൽവിയാണു വഴങ്ങിയത്. ഇതോടെ സൂപ്പർ 8 റൗണ്ടിൽ കടക്കാനുള്ള പാക്കിസ്ഥാന്റെ സാധ്യതകളും കുറഞ്ഞുവരികയാണ്. എ ഗ്രൂപ്പിൽ കാനഡയ്ക്കും പിറകിൽ നാലാമതാണ് പാക്കിസ്ഥാൻ ഉള്ളത്. കാനഡയ്ക്കും അയർലൻഡിനും എതിരായ രണ്ടു മത്സരങ്ങളും ഇനി പാക്കിസ്ഥാനു ജയിക്കണം.

ഒരു മത്സരം തോറ്റാൽ ടീമിന്റെ സാധ്യതകൾ ഇല്ലാതാകും. കൂടാതെ യുഎസും കാനഡയും ഇനി ഒരു മത്സരവും ജയിക്കാതിരിക്കുകയും കൂടി വേണം.  രണ്ടു മത്സരങ്ങൾ ജയിച്ചിരിക്കുന്ന യുഎസിന്റെ അടുത്ത പോരാട്ടം ഇന്ത്യയ്ക്കെതിരെയാണ്. രണ്ടു കളികളും ജയിച്ച ഇന്ത്യയാണ് എ ഗ്രൂപ്പിൽ ഒന്നാമത്. രണ്ടു കളികളിൽ ഒരു വിജയവും ഒരു തോൽ‌വിയുമായി കാനഡയാണു ഗ്രൂപ്പിൽ മൂന്നാമതുള്ളത്.

ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ടു ടീമുകളാണ് സൂപ്പർ 8 റൗണ്ടിൽ കയറുന്നത്. പാക്കിസ്ഥാൻ രണ്ടുകളികൾ ജയിക്കുകയും യുഎസ് രണ്ടെണ്ണം തോൽക്കുകയും ചെയ്താൽ ഇരു ടീമുകൾക്കും നാലു പോയിന്റു വീതമാകും. നെറ്റ് റൺറേറ്റ് ഇതോടെ നിർണായകമാകും. ഇന്ത്യ ഇനിയുള്ള രണ്ടു കളികളും തോറ്റാലും പാക്കിസ്ഥാനു സാധ്യതയുണ്ട്. 

രണ്ടാം മത്സരത്തിൽ ഇന്ത്യ ആറു റൺസ് വിജയമാണു നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ 119 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുക്കാനേ പാക്കിസ്ഥാനു സാധിച്ചുള്ളൂ. നാലോവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണു കളിയിലെ താരം.

English Summary:

Pakistan Super 8 qualification scenarios after loss to India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com