ADVERTISEMENT

പാക്കിസ്ഥാനെ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്നത്തെ മത്സരത്തിൽ യുഎസ്എ ഇറങ്ങുന്നത്. എന്നാൽ ഇന്ത്യൻ ടീമിന് അവർ വെല്ലുവിളി ഉയർത്താൻ സാധ്യതയില്ല. യുഎസിനെതിരായ ജയത്തോടെ സൂപ്പർ 8 ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുക. ആദ്യ രണ്ട് മത്സരങ്ങളിലും അറ്റാക്കിങ് ക്രിക്കറ്റായിരുന്നു യുഎസിന്റെ നയം. അതവർ തുടർന്നേക്കും.

ക്യാപ്റ്റൻ മോനക് പട്ടേൽ നയിക്കുന്ന ബാറ്റിങ് നിരയാണ് അവരുടെ കരുത്ത്. എന്നാൽ മികച്ച ബോളിങ് നിരയുമായി എത്തുന്ന ഇന്ത്യയ്ക്കെതിരെ പിടിച്ചുനിൽക്കുക യുഎസിന് എളുപ്പമല്ല. മുൻപ് ഇന്ത്യയെ മത്സരങ്ങൾ ജയിപ്പിച്ചിരുന്നത് ബാറ്റർമാരായിരുന്നെങ്കിൽ ഇന്ന് ബോളിങ് കരുത്തിലാണ് നമ്മൾ മുന്നേറുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇനിയുള്ള മത്സരങ്ങൾ സൂപ്പർ 8നു തയാറെടുക്കാനുള്ള അവസരമാണ്. ടീമിൽ ആവശ്യമായ പരീക്ഷണങ്ങൾ നടത്തി സൂപ്പർ 8നു മുൻപ് ടീമിനെ സജ്ജമാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സൂപ്പർ 8 റൗണ്ടിനുള്ള സന്നാഹ മത്സരമായി ഇതിനെ കാണാം.

English Summary:

Warm-up match for the Super 8 round

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com