ADVERTISEMENT

ബാർബ‍ഡോസ്∙ ട്വന്റി20 ലോകകപ്പിലെ കിരീട നേട്ടം ടീം ഇന്ത്യ പൂർണമായും അർഹിച്ചിരുന്നതാണെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഒരു ലോകകപ്പ് വിജയമെന്നത് എളുപ്പത്തിൽ സംഭവിക്കുന്ന കാര്യമല്ലെന്നും വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് അങ്ങനെയൊരു അനുഭവം വീണ്ടും ഉണ്ടായതെന്നും സഞ്ജു സാംസൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ട്വന്റി20 ലോകകപ്പ് ട്രോഫി കയ്യിലെടുത്ത് രോഹിത് ശർമയ്ക്കൊപ്പം നിൽക്കുന്ന ചിത്രവും സഞ്ജു സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ട്വന്റി20 ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ സഞ്ജുവിനു സാധിച്ചിരുന്നില്ല.

വിരാട് കോലിയുടെ അഭാവത്തിൽ ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തിൽ ഇറങ്ങിയിരുന്നെങ്കിലും മറ്റു കളികളിൽ അവസരം കിട്ടിയില്ല. സുനിൽ വൽസനും എസ്. ശ്രീശാന്തിനും ശേഷം ക്രിക്കറ്റ് ലോകകപ്പ് വിജയിക്കുന്ന മൂന്നാമത്തെ മലയാളി താരമാണു സഞ്ജു സാംസൺ. ‘‘ഒരു ലോകകപ്പ് അത്രയെളുപ്പത്തിൽ സംഭവിക്കുന്ന ഒന്നല്ല. ഈ അനുഭൂതി വീണ്ടും അനുഭവിക്കാൻ ഞങ്ങൾക്ക് 13 വർഷത്തോളം കാത്തിരിക്കേണ്ടിവന്നു. എന്തൊരു ഫൈനലായിരുന്നു അത്. ഞങ്ങൾ ഈ വിജയം അർഹിച്ചിരുന്നു. ഇത് ആഘോഷിക്കാനുള്ള സമയമാണ്.’’– സഞ്ജു പ്രതികരിച്ചു.

ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ പിന്തുണച്ച ആരാധകർക്കുള്ള നന്ദിയും സഞ്ജു സമൂഹമാധ്യമത്തിൽ അറിയിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി തകർപ്പൻ പ്രകടനം നടത്തിയതോടെയാണ് സഞ്ജുവിന് ലോകകപ്പ് ടീമിലേക്ക് ഇടം ലഭിക്കുന്നത്. ഋഷഭ് പന്ത് ടീം ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായപ്പോൾ, ബെഞ്ചിലായിരുന്നു സഞ്ജുവിന് സ്ഥാനം. സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയില്‍ സഞ്ജു ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിക്കാനിറങ്ങും. ജൂലൈ ആറിനാണ് അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയ്ക്കു തുടക്കമാകുന്നത്.

English Summary:

A World Cup doesn’t happens easily: Sanju Samson after T20 World Cup victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com