തോൽവിയറിയാത്ത കുതിപ്പ്, ഫൈനലിലും കാലിടറിയില്ല; ട്വന്റി20 ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ വിജയവഴി
Mail This Article
×
ക്യാപ്റ്റനായി ഒരു ലോകകപ്പ് കിരീടമില്ലെന്ന സങ്കടം ഇനി രോഹിത് ശർമയ്ക്കു വേണ്ട. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കഴിഞ്ഞ വർഷം നഷ്ടപ്പെട്ടുപോയ ഏകദിന ലോകകപ്പിനു പകരം തിളക്കമാർന്നൊരു ട്വന്റി20 ട്രോഫി ഇനി ടീം ഇന്ത്യയുടെ ട്രോഫി കാബിനറ്റിലുണ്ടാകും. ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി കപ്പടിച്ചപ്പോൾ രോഹിത് ശര്‍മയും വിരാട് കോലിയും ആദ്യം ആഘോഷിച്ചു, പിന്നെ അവരുടെ കണ്ണു നിറഞ്ഞു. ഒടുവിൽ ഇനി കുട്ടിക്രിക്കറ്റിലേക്ക് ഇല്ലെന്ന് ഇരുവരും പ്രഖ്യാപിക്കുകയും ചെയ്തു.
സ്വപ്ന നേട്ടത്തിലേക്കു തോൽവി അറിയാതെയാണ് ഇന്ത്യ നടന്നുകയറിയത്. കാനഡയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം മഴ കാരണം മുടങ്ങിയതിനാൽ പോയിന്റ് പങ്കുവയ്ക്കേണ്ടിവന്നു. മറ്റെല്ലാ കളികളിലും വിജയവുമായാണ് ടീം ഇന്ത്യ ഗ്രൗണ്ട് വിട്ടത്.
English Summary:
How India won Twenty 20 World Cup?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.