ADVERTISEMENT

അബുദാബി ∙ രാജ്യാന്തര ക്രിക്കറ്റിൽ ആദ്യമായി 3 മലയാളി സഹോദരിമാർ ഒരുമിച്ച് ഒരു ടീമിൽ കളിക്കാനിറങ്ങുന്നു. യുഎഇ ദേശീയ വനിതാ ക്രിക്കറ്റ് ടീമിലെ താരങ്ങളും വയനാട് സ്വദേശികളുമായ റിതിക രജിത്, റിനിത രജിത്, റിഷിത രജിത് എന്നിവരാണ് ഈ വർഷത്തെ വനിതാ ട്വന്റി20 ഏഷ്യ കപ്പിൽ ഇറങ്ങുന്നത്.

അജ്മാനിൽ ബിസിനസുകാരനായ സുൽത്താൻ ബത്തേരി സ്വദേശി അരുണാലയത്തിൽ രജിത്തിന്റെയും രഞ്ജിനിയുടെയും മക്കളാണ്. ശ്രീലങ്കയിൽ ജൂലൈ 19, 21, 23 തീയതികളിലാണ് ടൂർണമെന്റിൽ യുഎഇയുടെ മത്സരങ്ങൾ. ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ എന്നിവരാണ് എതിരാളികൾ. യുഎഇ ദേശീയ വനിതാ ടീമിലെ 14 പേരും ഇന്ത്യക്കാരാണ്. ഒരാൾ ശ്രീലങ്കൻ സ്വദേശിയും.

English Summary:

Cricket sisters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com