യുവരാജ് സിങ്ങിനു ശേഷം ഇന്ത്യൻ ക്രിക്കറ്റിലെ ഇടംകൈ ഓൾറൗണ്ടർ; കോലിക്കും രോഹിത്തിനും പിന്നാലെ ജഡേജയും
Mail This Article
രോഹിത് ശർമ, വിരാട് കോലി എന്നിവർക്കു പിന്നാലെ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും. യുവരാജ് സിങ്ങിനു ശേഷം ഇന്ത്യൻ ക്രിക്കറ്റിലെ ഇടംകൈ ഓൾറൗണ്ടർ പദവി ഒരു പതിറ്റാണ്ടോളം അലങ്കരിച്ച ജഡേജ, ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
2008ൽ വിരാട് കോലിയുടെ നേതൃത്വത്തിൽ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ ജഡേജയും ഭാഗമായിരുന്നു. ഈ ട്വന്റി20 ലോകകപ്പിൽ നിറംമങ്ങിയതോടെ ജഡേജയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. മുപ്പത്തിയഞ്ചുകാരനായ ജഡേജ, ഇന്ത്യയ്ക്കായി 74 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ നിന്നായി 515 റൺസും 54 വിക്കറ്റും നേടിയിട്ടുണ്ട്. രാജ്യാന്തര ട്വന്റി20 അവസാനിപ്പിച്ചെങ്കിലും ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിലും ഐപിഎലിലും ജഡേജ തുടരും.