ശ്രീലങ്കൻ പര്യടനത്തിനു പുതിയ കോച്ച് വരും, ആരെന്നു പറയാതെ ജയ് ഷാ
Mail This Article
×
ബ്രിജ്ടൗൺ ∙ രാഹുൽ ദ്രാവിഡിനു പകരം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ ഈ മാസം അവസാനം ശ്രീലങ്കയിൽ ആരംഭിക്കുന്ന പരമ്പരയ്ക്കു മുന്നോടിയായി ചുമതലയേൽക്കുമെന്നു ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചു.
എന്നാൽ, ആരായിരിക്കും കോച്ച് എന്നതിനെക്കുറിച്ചു ജയ് ഷാ സൂചന നൽകിയില്ല. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ, മുൻ ഇന്ത്യൻ വനിതാ ടീം പരിശീലകൻ ഡബ്ല്യു.വി.രാമൻ എന്നിവരെ ഷോർട് ലിസ്റ്റ് ചെയ്ത ക്രിക്കറ്റ് ഉപദേശക സമിതി ഇരുവരെയും ഇന്റർവ്യൂ ചെയ്തിരുന്നു.
English Summary:
New coach for Sri Lanka tour
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.