ഇംഗ്ലണ്ട് കൗണ്ടി ടീമിനെ വാങ്ങാൻ ഡൽഹി ക്യാപിറ്റൽസ് ഉടമകൾ; 51 ശതമാനം ഓഹരിക്ക് ഏകദേശം 1278 കോടി രൂപ!
Mail This Article
×
ലണ്ടൻ∙ ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റ് ടീം ഹാംഷെറിന്റെ ഓഹരി സ്വന്തമാക്കാനൊരുങ്ങി ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ സഹ ഉടമകളായ ജിഎംആർ ഗ്രൂപ്പ്. ഹാംഷെറിന്റെ 12 കോടി പൗണ്ട് (ഏകദേശം 1278 കോടി രൂപ) വരുന്ന 51 ശതമാനം ഓഹരികൾ സ്വന്തമാക്കാനുള്ള കരാറിൽ ജിഎംആർ ഗ്രൂപ്പ് ഒപ്പുവച്ചതായാണ് വിവരം. ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഒരു കമ്പനി ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിൽ ഒരു ടീമിനെ സ്വന്തമാക്കുന്നത്.
ഡൽഹി ക്യാപിറ്റൽസിനു പുറമേ, യുഎഇയിലെ ദുബായ് ക്യാപിറ്റൽസ്, യുഎസിലെ മേജർ ലീഗ് ക്രിക്കറ്റ് ലീഗിലെ സീയാറ്റിൽ ഓകസ് എന്നീ ടീമുകളുടെയും സഹ ഉടമയാണ് ജിഎംആർ ഗ്രൂപ്പ്.
English Summary:
Delhi Capitals owners to buy England county team
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.