സജനയും മിന്നു മണിയും തിളങ്ങി, ഇന്ത്യ എയ്ക്ക് 171 റൺസിന്റെ കൂറ്റൻ ജയം
Mail This Article
×
മാക്കെ (ഓസ്ട്രേലിയ)∙ ലെഗ് സ്പിന്നർ പ്രിയ മിശ്രയുടെ 5 വിക്കറ്റ് നേട്ടത്തിന്റെ മികവിൽ ഓസ്ട്രേലിയ എ ടീമിനെതിരായ മൂന്നാം വനിതാ ഏകദിന മത്സരത്തിൽ ഇന്ത്യ എയ്ക്ക് 171 റൺസിന്റെ കൂറ്റൻ ജയം. ഇന്ത്യ ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 72 റൺസിന് പുറത്തായി.
14 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ പ്രിയയാണ് ഓസീസ് ബാറ്റിങ് നിരയെ തകർത്തത്. രാഘ്‌വി ബിസ്ത് (53), തേജൽ ഹസബ്നിസ് (50), മലയാളി താരങ്ങളായ സജന സജീവൻ (40), മിന്നു മണി (34) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യ എയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 3 മത്സര പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ ഇതിനോടകം പരമ്പര സ്വന്തമാക്കിയിരുന്നു. പര്യടനത്തിലെ ഏക ടെസ്റ്റ് മത്സരം 22ന് ആരംഭിക്കും.
English Summary:
India A team beat Australia A
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.