ADVERTISEMENT

പ്രോവിഡൻസ് (ഗയാന)∙ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 40 റൺസ് ജയം. ഇതോടെ 2 മത്സര പരമ്പര ദക്ഷിണാഫ്രിക്ക 1–0ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 263 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വിൻഡീസിന് 222 റൺസ് നേടാനേ സാധിച്ചുള്ളൂ.

സ്കോർ: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സ് 160, രണ്ടാം ഇന്നിങ്സ് 246. വെസ്റ്റിൻഡീസ് ഒന്നാം ഇന്നിങ്സ് 144. രണ്ടാം ഇന്നിങ്സ് 222. 3 വിക്കറ്റ് വീതം വീഴ്ത്തിയ കഗീസോ റബാദയും കേശവ് മഹാരാജുമാണ് വിൻഡീസ് ബാറ്റിങ്ങിനെ ചുരുട്ടിക്കെട്ടിയത്. 

English Summary:

South Africa defeated the West Indies by 40 runs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com