ADVERTISEMENT

ലണ്ടൻ ∙ ഇന്ത്യൻ സീനിയർ താരം ചേതേശ്വർ പൂജാരയുമായുള്ള കരാർ അവസാനിപ്പിച്ച് ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റ് ടീം സസക്സ്. 2025 കൗണ്ടി സീസണിനു മുൻപായി പൂജാരയെ ടീമിൽ നിന്നു റിലീസ് ചെയ്ത സസക്സ്, ഓസ്ട്രേലിയൻ ബാറ്റർ ഡാനിയേൽ ഹ്യൂസിനെ നിലനിർത്തി.

തുടർച്ചയായ 3 സീസണുകളിൽ സസക്സ് ടീമിൽ അംഗമായിരുന്ന മുപ്പത്താറുകാരൻ പൂജാര ഈ സീസണിൽ ആദ്യ 7 മത്സരങ്ങൾ കളിച്ചിരുന്നു. തുടർന്ന് ഡാനിയേൽ ഹ്യൂസ് ടീമിലെത്തിയതോടെ സ്ഥാനം നഷ്ടമായി. ഈ സീസണിലെ അവശേഷിക്കുന്ന 5 മത്സരങ്ങളിലും പൂജാരയ്ക്കു പകരം ഹ്യൂസ് കളിച്ചേക്കും. ‌

English Summary:

Pujara out of the county team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com