ADVERTISEMENT

മുംബൈ∙ ഒരു അഭിമുഖത്തിന്റെ പേരിൽ ഇന്ത്യൻ ടീമിൽനിന്നു തന്നെ മാറ്റിനിർത്തിയപ്പോൾ ഞെട്ടിപ്പോയെന്ന് ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ. അന്നു നേരിട്ട നടപടി ജീവിതത്തിലും കരിയറിലും വലിയ തിരിച്ചടിയായെന്നും അതിന്റെ മുറിപ്പാട് ഇപ്പോഴുമുണ്ടെന്നും രാഹുൽ പ്രതികരിച്ചു. 2019ലായിരുന്നു കെ.എൽ. രാഹുലും ഹാർദിക് പാണ്ഡ്യയും ബോളിവുഡ് സംവിധായകൻ കരൺ ജോഹർ നയിക്കുന്ന ഒരു ടോക് ഷോയിൽ പങ്കെടുത്തത്. അഭിമുഖം വിവാദമായതോടെ രണ്ടു താരങ്ങൾക്കും നടപടി നേരിടേണ്ടിവന്നു.

‘‘സ്കൂളില്‍ പഠിക്കുമ്പോൾ പോലും എന്നെ ആരും സസ്പെൻ‍ഡ് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യന്‍ ടീമിൽനിന്ന് നടപടി നേരിട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. അതു ജീവിതത്തിലും കരിയറിലും വലിയ തിരിച്ചടിയായി. ഇന്ത്യൻ ടീമിൽ കളിച്ചപ്പോൾ ഒരുപാട് ആളുകൾക്കു മുന്നിൽ ഇരുന്നു സംസാരിക്കാനുള്ള ആത്മവിശ്വാസം എനിക്കു ലഭിച്ചു. എന്നാൽ വിവാദങ്ങളുണ്ടായതോടെ അത്തരം സാഹചര്യങ്ങൾ ഞാൻ ഒഴിവാക്കുകയാണു ചെയ്യാറ്.’’– രാഹുൽ ഒരു അഭിമുഖത്തിൽ പ്രതികരിച്ചു.

അഭിമുഖത്തിൽ ഹാർദിക് പാണ്ഡ്യ നടത്തിയ ചില പരാമർശങ്ങളായിരുന്നു അന്ന് വിവാദത്തിനു തുടക്കമിട്ടത്. നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഇതൊന്നും മാതാപിതാക്കൾ ചോദിക്കാതെ തന്നെ താൻ അവരോടു പറയാറുണ്ടെന്നുമായിരുന്നു പാണ്ഡ്യയുെട വാക്കുകൾ. ഇതോടൊപ്പം രാഹുലിന്റെ ചില പരാമർശങ്ങളും ചർച്ചയായതോടെ ബിസിസിഐ നടപടിക്കൊരുങ്ങുകയായിരുന്നു. ഏകദിന പരമ്പരയുടെ ഭാഗമായി ഓസ്ട്രേലിയയിലായിരുന്ന രണ്ടു പേരെയും ബിസിസിഐ സസ്പെൻഡ് ചെയ്തു നാട്ടിലേക്ക് അയച്ചു.

English Summary:

That interview scarred me massively and completely changed me: KL Rahul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com