കരുത്തായി മുംബൈ ഇന്ത്യൻസ് താരം, നയിക്കാൻ വരുൺ നായനാർ; ക്രിക്കറ്റ് പൂരത്തിന് തൃശൂർ ടൈറ്റൻസ്
Mail This Article
തിരുവനന്തപുരം ∙ ഈ ഓണക്കാലത്ത് തലസ്ഥാനത്തു ക്രിക്കറ്റ് പൂരമൊരുക്കാനാണ് തൃശൂരിന്റെ സ്വന്തം ടീമായ തൃശൂർ ടൈറ്റൻസ് ഒരുങ്ങുന്നത്. കേരള ടീമിലെ മികവുറ്റ ബാറ്റർ വിഷ്ണു വിനോദാണ് ടീമിന്റെ ഐക്കൺ താരം. ഇന്ത്യൻ അണ്ടർ 19 ട്വന്റി20 ടീം അംഗമായിരുന്ന വരുൺ നായനാരാണ് ക്യാപ്റ്റൻ.
സീനിയർ താരങ്ങളായ എം.ഡി.നിധീഷ്, പി.കെ.മിഥുൻ, വൈശാഖ് ചന്ദ്രൻ എന്നിവരും കരുത്തായുണ്ട്. കേരള മുൻ രഞ്ജി ടീം ക്യാപ്റ്റനായ സുനിൽ ഒയാസിസ് നയിക്കുന്ന പരിശീലക സംഘത്തിൽ കെവിൻ ഓസ്‌കാർ (അസി. കോച്ച്), വിനൻ ജി. നായർ (ബാറ്റിങ്), സി.പി.ഷാഹിദ് (ബോളിങ് കോച്ച്) തുടങ്ങിയ സ്‌പെഷലിസ്റ്റുകളുമുണ്ട്. ഫിനെസ് ഗ്രൂപ്പ് ഡയറക്ടറും ക്രിക്കറ്ററുമായ സജ്ജാദ് സേഠ് ആണ് ടീം ഫ്രാഞ്ചൈസി ഉടമ.
ടീം: ഓൾറൗണ്ടർ- അഭിഷേക് പ്രതാപ്, അക്ഷയ് മനോഹർ, ഇമ്രാൻ അഹമ്മദ്, എ. ജിഷ്ണു, അർജുൻ വേണുഗോപാൽ
വിക്കറ്റ് കീപ്പർ ബാറ്റർ- വിഷ്ണു വിനോദ്, വരുൺ നയനാർ.
ബാറ്റർ- ആനന്ദ് സാഗർ, അനസ് നസീർ, നിരഞ്ജൻ ദേവ്
പേസർ- എം.ഡി.നിധീഷ്, ഗോകുൽ ഗോപിനാഥ്, ഏഥൻ ആപ്പിൾ ടോം, മോനു കൃഷ്ണ, ആദിത്യ വിനോദ്
സ്പിന്നർ - പി.കെ.മിഥുൻ, വൈശാഖ് ചന്ദ്രൻ, പി. മുഹമ്മദ് ഇഷാഖ്