ADVERTISEMENT

തിരുവനന്തപുരം∙ ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ വിഖ്യാതമായ ഐഫൽ ടവറിനു മുന്നിൽ ഭാര്യ ചാരുലതയെ എടുത്തുയർത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ വിഡിയോ വൈറൽ. സജീവ ക്രിക്കറ്റിൽനിന്ന് മാറി അവധിക്കാലം ആഘോഷിക്കുന്ന സഞ്ജുവിന്റെ വിഡിയോ, ഭാര്യ ചാരുലതയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘ഐ ഐഫൽ യു’ എന്ന വാചകത്തോടെയാണ് ചാരുലത വിഡിയോ പങ്കുവച്ചത്.

ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾക്കു തുടക്കം കുറിക്കുന്ന ദുലീപ് ട്രോഫിക്കുള്ള ടീമിൽ സഞ്ജു സാംസണിന് ഇടം ലഭിച്ചിരുന്നില്ല. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) പ്രഥമ സീസണിലും സഞ്ജു കളിക്കുന്നില്ല.

English Summary:

Sanju Samson And Wife Charulatha’s Romantic Video In Paris, She Says ‘I Eiffel You’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com