ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിലെ ആദ്യ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) ഔദ്യോഗിക ലോഞ്ച് കെസിഎൽ ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാൽ നിർവഹിച്ചു. കായിക മന്ത്രി വി.അബ്ദുറഹിമാൻ ചാംപ്യൻമാർക്ക് സമ്മാനിക്കുന്ന ട്രോഫി  അനാവരണം ചെയ്തു. കെസിഎ പ്രസിഡന്റ് ജയേഷ് ജോർ‌ജ്, സെക്രട്ടറി വിനോദ് എസ്.കുമാർ, ചെയർമാൻ നാസർ മച്ചാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ലീഗിലെ ആറ് ടീമുകളെയും അവതരിപ്പിച്ച ചടങ്ങിൽ താരങ്ങളും പരിശീലകരും ഫ്രാഞ്ചൈസി ഉടമകളും അണിനിരന്നു. ടീമുകളെല്ലാം തിരുവനന്തപുരത്തു പരിശീലനത്തിലാണിപ്പോൾ. മത്സര വേദിയായ കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ഫ്ലഡ്‌ലൈറ്റിലും പരിശീലനമുണ്ട്. സെപ്റ്റംബർ 2 മുതൽ 18 വരെയാണ് ട്വന്റി20 ലീഗ് മത്സരങ്ങൾ നടക്കുന്നത്. ദിവസവും 2 മത്സരങ്ങളാണ്. കാണികൾക്കു പ്രവേശനം സൗജന്യം. സ്റ്റാർ സ്പോർട്സ് 1 ചാനലിലും ഒടിടി ഫ്ലാറ്റ്ഫോമായ ഫാൻ കോഡിലും തൽസമയ സംപ്രേഷണമുണ്ട്.

mohan-lal-kcl
തിരുവനന്തപുരത്ത് കേരള ക്രിക്കറ്റ് ലീഗിന്റെ അവതരണ ചടങ്ങിൽ തിരുവനന്തപുരം റോയൽ ടീമിന്റെ കോ- ഓണർ റിയാസ് ആദം കെസിഎൽ ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാൽ, കായിക മന്ത്രി അബ്ദുറഹിമാൻ എന്നിവരിൽ നിന്ന് മെമന്റോ ഏറ്റുവാങ്ങുന്നു.

∙ ഐപിഎലിൽ അവസരം ലഭിക്കുന്നവർക്ക് ഇന്ത്യൻ ടീം ആണ് ലക്ഷ്യമെന്ന പോലെ ഐപിഎൽ സ്വപ്നം കാണുന്നവർക്കുള്ള പാലമായി കെസിഎൽ മാറും. – സച്ചിൻ ബേബി
∙ 2017ൽ സയിദ് മുഷ്താഖ് അലി ട്രോഫി മത്സരം ടിവി ചാനലിൽ സംപ്രേഷണം ചെയ്തതോടെയാണ് ‍ഞാൻ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. അതേ അവസരമാണ് കേരളത്തിലെ നൂറ്റി ഇരുപതോളം താരങ്ങൾക്ക് കെസിഎലിലൂടെ കൈവരുന്നത്. – ബേസിൽ തമ്പി

English Summary:

Grand opening: Official presentation of Kerala Cricket League today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com