പേസ് ബോളർ അഖിൽ ദേവിനു ഹാട്രിക്: ആലപ്പി റിപ്പിൾസിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് 6 വിക്കറ്റ് ജയം
Mail This Article
×
തിരുവനന്തപുരം ∙ പേസർ അഖിൽ ദേവിന്റെ ഹാട്രിക് മികവിൽ (2–0–20–4) ആലപ്പി റിപ്പിൾസിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് 6 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി 18.5 ഓവറിൽ 90 റൺസിന് പുറത്തായി. അഖിലിനു പുറമേ അജിത്ത് വാസുദേവൻ, അഖിൽ സ്കറിയ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.
36 പന്തിൽ 34 റൺസ് നേടിയ ടി.കെ.അക്ഷയ് ആണ് ആലപ്പിയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ 11.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ കാലിക്കറ്റ് ലക്ഷ്യം കണ്ടു. അഖിൽ ദേവിന്റേത് കെസിഎലിലെ ആദ്യ ഹാട്രിക്കാണ്.
English Summary:
Akhil Dev bags first hat trick of KCL T20 as Calicut Globstars beat Alleppey Ripples
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.