ADVERTISEMENT

തിരുവനന്തപുരം ∙ കേരളാ ക്രിക്കറ്റ് ലീഗിലെ ഒൻപതാം ദിവസത്തെ രണ്ടാം മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് തൃശൂര്‍ ടൈറ്റന്‍സിനെ 38 റണ്‍സിന് തോല്പിച്ചു. ടോസ് നേടിയ തൃശൂര്‍ കാലിക്കറ്റിനെ ബാറ്റിംഗിന് അയച്ചു. മഴയെ തുടർന്ന് കാലിക്കറ്റിന്റെ ബാറ്റിംഗിനിയടയ്ക്ക് വെച്ച് മത്സരം നിര്‍ത്തിവെച്ചു. മഴയെ തുടർന്ന് മത്സരം 19 ഓവറായി പുനർനിശ്ചയിച്ചു. ആറു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് കാലിക്കറ്റ് നിശ്ചിത ഓവറിൽ നേടിയത്.

അഖില്‍ സ്‌കറിയ (54), സല്‍മാന്‍ നിസാര്‍ (53 നോട്ടൗട്ട്) എന്നിവരുടെ പ്രകടനമാണ് കാലിക്കറ്റിന്റെ സ്കോര്‍ 150 കടത്തിയത്. വി ജെ ഡി നിയമപ്രകാരം 19 ഓവറില്‍ തൃശൂരിന്റെ  വിജയലക്ഷ്യം 159 ആയി പുനര്‍ നിര്‍ണയിച്ചു. എന്നാല്‍  തൃശൂര്‍ 18.2 ഓവറില്‍ 120 ന് എല്ലാവരും പുറത്തായി. കാലിക്കറ്റിന് 38 റണ്‍സിന്റെ ജയം. കാലിക്കറ്റിന്റെ സല്‍മാന്‍ നിസാറാണ് പ്ലയർ ഓഫ് ദ മാച്ച്.

159 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂരിന് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. അനസ് നസീര്‍ (നാല്), വരുണ്‍ നായനാര്‍ (ഒന്ന്), വിഷ്ണു വിനോദ് (13) എന്നിവരുടെ വിക്കറ്റുകള്‍ തൃശൂരിന്റെ  സ്‌കോര്‍ 25 ലെത്തുന്നതിനു മുമ്പേ നഷ്ടമായി. 31 പന്തില്‍ നിന്നും 35 റണ്‍സ് നേടിയ അഹമ്മദ് ഇമ്രാനും 18 പന്തില്‍ നിന്നും 17 റണ്‍സ് എടുത്ത അക്ഷയ് മനോഹറുമാണ് മുന്‍നിര ബാറ്റ്‌സ്മാന്‍മാരില്‍ അല്പമെങ്കിലും ചെറുത്തു നിൽപ് നടത്തിയത്.

English Summary:

Calicut Globestars defeat Thrissur Titans in Kerala cricket league match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com