ADVERTISEMENT

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻ‍ഡ്രം റോയൽസിന് വമ്പൻ‍ വിജയം. തൃശൂർ ടൈറ്റൻസിനെതിരെ എട്ടു വിക്കറ്റ് വിജയമാണ് അബ്ദുൽ ബാസിത്ത് നയിക്കുന്ന റോയൽസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്തപ്പോൾ, 17.5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ റോയൽസ് വിജയറൺസ് കുറിച്ചു.

മറുപടി ബാറ്റിങ്ങിൽ അഖിൽ എം.എസ് അർധ സെഞ്ചറി നേടി പുറത്താകാതെനിന്നു. 37 പന്തുകൾ നേരിട്ട ട്രിവാൻഡ്രം താരം 54 റൺസെടുത്തു. ഗോവിന്ദ് പൈ 23 പന്തിൽ 30 റൺസെടുത്തു. ഓപ്പണർമാരായ റിയ ബഷീർ (26 പന്തിൽ 22), എസ്. സുബിൻ (22 പന്തിൽ 21) എന്നിവരും തിളങ്ങി. 21 പന്തിൽ 35 റൺ‍സെടുത്ത അക്ഷയ് മനോഹറാണ് ആദ്യം ബാറ്റു ചെയ്ത തൃശൂർ ടൈറ്റൻസിന്റെ ടോപ് സ്കോറർ.

ക്യാപ്റ്റൻ വരുണ്‍ നായനാർ (38 പന്തിൽ 28), വിഷ്ണു വിനോദ് (20 പന്തിൽ 25) അഹമ്മദ് ഇമ്രാന്‍ (18 പന്തിൽ 17) എന്നിവരും തിളങ്ങിയെങ്കിലും മികച്ച സ്കോറിലേക്കെത്താൻ ടൈറ്റൻസിനു സാധിച്ചില്ല. റോയല്‍സിനായി ക്യാപ്റ്റൻ അബ്ദുൽ ബാസിത്ത് രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ഹരിക‍ൃഷ്ണൻ, വിനിൽ, ശ്രീഹരി എസ്. നായർ, ജോഫിൻ ജോസ് എന്നിവരും ഓരോ വിക്കറ്റു വീതം നേടി.

English Summary:

Trivandrum Royals beat Thrissur Titans in KCL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com