വിജയലക്ഷ്യം 182 റൺസ്, തൃശൂർ മറികടന്നത് 76 പന്തിൽ, 44 പന്ത് ബാക്കി; ഇതാ വിഷ്ണുവിന്റെ ‘വിനോദ വഴി’
Mail This Article
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) അതിവേഗ സെഞ്ചറിയുമായി വരവറിയിച്ച വിഷ്ണു വിനോദ് തൃശൂർ ടൈറ്റൻസിന് സമ്മാനിച്ചത് എന്നെന്നും ഓർമിക്കാൻ ഒരു ഐതിഹാസിക വിജയം. പൊതുവെ ബാറ്റർമാരെ അത്രകണ്ട് പിന്തുണയ്ക്കാത്ത കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ റണ്ണൊഴുക്കിന്റെ കാര്യത്തിലുള്ള പിശുക്കെല്ലാം വിഷ്ണുവിന്റെ ബാറ്റിങ് വിസ്ഫോടനത്തിനു മുന്നിൽ അപ്രത്യക്ഷമായി. ആലപ്പി റിപ്പിൾസ് ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം വെറും 76 പന്തിലാണ് തൃശൂർ ടൈറ്റൻസ് മറികടന്നത്. 45 പന്തിൽനിന്ന് 139 റൺസടിച്ച് അതിന് മുഖ്യ കാർമികത്വം വഹിച്ചത് വിഷ്ണു വിനോദ്.
ആഭ്യന്തര ക്രിക്കറ്റിലെ സ്ഫോടനാത്മകമായ ബാറ്റിങ്ങിലൂടെ കേരളത്തിൽനിന്ന് മുൻപു തന്നെ ദേശീയ ശ്രദ്ധയിലെത്തിയിട്ടുള്ള താരമാണ് ഈ മുപ്പതുകാരൻ. ഐപിഎലിലും അവസരം ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കളിച്ചത് ആറു മത്സരങ്ങൾ മാത്രം. 2017 സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായും 2023ൽ മുംബൈ ഇന്ത്യൻസിനായും മൂന്നു വീതം മത്സരങ്ങൾ കളിച്ചു. എങ്കിലും വിഷ്ണുവിന്റെ ശരിക്കുള്ള മികവ് ഇപ്പോഴും ഐപിഎലിൽ പുറത്തെടുക്കാനായിട്ടില്ല.
∙ വിഷ്ണു വിനോദിന്റെ സെഞ്ചറി – ഇൻഫോഗ്രാഫിക്സ്
(ഇലസ്ട്രേഷൻ – ജെയിൻ ഡേവിഡ്.എം)