ADVERTISEMENT

മെൽബൺ ∙ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിൽ പത്തൊൻപതുകാരൻ പേസ് ബോളർ മാലി ബിയേഡ്മാനും. സീനിയർ ടീമിനായി ഒരു മത്സരം മാത്രം കളിച്ചിട്ടുള്ള ബിയേഡ്മാനെ സ്റ്റാൻഡ് ബൈ താരമായാണ് ടീമിൽ ഉൾപ്പെടുത്തിയത്.

ഇന്ത്യയ്ക്കെതിരെ കഴിഞ്ഞ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ് മാച്ച് ആയ താരമാണ് ബിയേഡ്മാൻ.15 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ബിയേഡ്മാന്റെ മികവിൽ 79 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ ജയം. പാറ്റ് കമിൻസ് ഉൾപ്പെടെയുള്ള  പേസർമാർ ഇംഗ്ലണ്ട് പരമ്പരയിൽനിന്നു വിട്ടുനിൽക്കുന്നതിനാലാണ് ഓസ്ട്രേലിയ ബിയേഡ്മാനെ പരിഗണിച്ചത്.

English Summary:

Mahli Beardman selected for Australia's ODI series against England

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com