ADVERTISEMENT

ഷാർജ∙ ട്വന്റി20 വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ടിന് തുടർച്ചയായ മൂന്നാം വിജയം. ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ ദുർ‍ബലരായ സ്കോട്‍ലൻഡിനെതിരെ 10 വിക്കറ്റ് വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ആദ്യം ബാറ്റു ചെയ്ത സ്കോട്‍ലൻഡ് ഉയർത്തിയ 110 റൺസ് വിജയലക്ഷ്യത്തിലേക്ക് 10 ഓവറില്‍ വിക്കറ്റ് പോകാതെ ഇംഗ്ലണ്ട് എത്തി.

സ്കോർ– സ്കോട്‍ലൻ‍‍ഡ്: 20 ഓവറില്‍ ആറിന് 109, ഇംഗ്ലണ്ട് 10 ഓവറിൽ വിക്കറ്റുപോകാതെ 113. 28 പന്തിൽ 33 റൺസെടുത്ത  ക്യാപ്റ്റൻ കാതറിൻ ബ്രൈസാണ് സ്കോട്‍ലൻഡിന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ‍ ഓപ്പണർമാരായ മയ ബൗച്ചറും (34 പന്തിൽ 62), ഡാനി വ്യാറ്റും (26 പന്തിൽ 51) ഇംഗ്ലണ്ടിനായി അർധ സെഞ്ചറി നേ‍ടി.

ജയത്തോടെ ബി ഗ്രൂപ്പിൽ ഒന്നാമതുള്ള ഇംഗ്ലണ്ടിന് നാലു പോയിന്റായി. നാലു കളികളും തോറ്റ സ്കോട്‍ലൻഡ് ലോകകപ്പിൽനിന്ന് പുറത്തായി.  

English Summary:

England Women vs Scotland Women, T20 World Cup Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com