എമേർജിങ് ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ യുഎഇയെ നയിക്കാൻ കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദ്
Mail This Article
×
അബുദാബി∙ എമേർജിങ് ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള യുഎഇ ടീമിനെ കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദ് നയിക്കും. 6 വർഷമായി യുഎഇ ക്രിക്കറ്റ് ടീമിന്റെ ഭാഗമായ ബാസിൽ, 100 രാജ്യാന്തര മത്സരം കളിച്ച ആദ്യ മലയാളിയാണ്.15 അംഗ ടീമിൽ ബാസിൽ, വിഷ്ണു സുകുമാരൻ എന്നീ 2 മലയാളികൾ ഉൾപ്പെടെ 9 പേർ ഇന്ത്യക്കാരാണ്. ഇന്ത്യ എ, പാക്കിസ്ഥാൻ എ, ഒമാൻ എന്നിവരാണ് ടൂർണമെന്റിലെ മറ്റു ടീമുകൾ.
English Summary:
Basil Hameed becomes UAE captain
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.