ADVERTISEMENT

കൃഷ്ണഗിരി (വയനാട്) ∙ സി.കെ.നായുഡു ട്രോഫി ക്രിക്കറ്റിൽ ഉത്തരാഖണ്ഡിനെതിരെ കേരളം മികച്ച നിലയിൽ. വരുൺ നായനാർക്കും (122) ഷോൺ റോജറിനും (155) പിന്നാലെ അഹമ്മദ് ഇമ്രാനും സെഞ്ചറി നേടിയതോടെ കേരളം കളം പിടിക്കുകയായിരുന്നു.

ആദ്യ ഇന്നിങ്സ് 7ന് 521 എന്ന നിലയിൽ ഡിക്ലയർ ചെയ്ത കേരളം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തരാഖണ്ഡിന്റെ 4 വിക്കറ്റുകൾ വീഴ്ത്തി കളി നിയന്ത്രണത്തിലാക്കി. 4ന് 105 എന്ന നിലയിലാണ് ഉത്തരാഖണ്ഡ്. 

അഹമ്മദ് ഇമ്രാന്റെ സെ‍ഞ്ചറിയാണ് മൂന്നാം ദിവസം കേരള ഇന്നിങ്സിൽ ശ്രദ്ധേയമായത്. അഹമ്മദ് ഇമ്രാൻ 9 ഫോറും 2 സിക്സും സഹിതം 116 പന്തിൽ 101 റൺസുമായി പുറത്താകാതെ നിന്നു. 150 പിന്നിട്ട ഇന്നിങ്സുമായി ഷോൺ റോജറും കേരളത്തിന് കരുത്തായി. 19 ഫോറും മൂന്ന് സിക്സും അടക്കം 155  റൺസാണ് ഷോൺ റോജർ നേടിയത്. 

English Summary:

kerala player Ahmed Imran century in ck naidu trophy cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com