ADVERTISEMENT

പുണെ∙ ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിൽ വിരാട് കോലി പുറത്തായത് ഫുൾടോസ് പന്ത് നേരിടാനുള്ള ശ്രമത്തിനിടെ. 24–ാം ഓവറിൽ മിച്ചൽ സാന്റ്നറിന്റെ പന്ത് സ്വീപ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കോലി ബോൾ‍‍ഡായത്. വിക്കറ്റു പോയ നിരാശയിൽ കുറച്ചുനേരം ഗ്രൗണ്ടിൽ ബാറ്റുകുത്തി നിന്ന ശേഷം തലകുനിച്ചാണ് കോലി ഡ്രസിങ് റൂമിലേക്കു കയറിപ്പോയത്.

ഒന്‍പതു പന്തുകൾ നേരിട്ട കോലി ഒരു റണ്ണാണ് ആകെ നേടിയത്. ഫുൾ ടോസ് പന്ത് നേരിടുന്നതിൽ ബുദ്ധിമുട്ടുന്ന കോലി പുറത്തായത് കണ്ട് ആരാധകരും ഞെട്ടി. കോലി ഔട്ടായപ്പോൾ പുണെയിലെ ഗാലറി ഏറക്കുറെ നിശബ്ദമായിരുന്നു. ഇന്ത്യയ്ക്കെതിരെ ആദ്യ ഇന്നിങ്സിൽ സാന്റ്നർ അഞ്ചു വിക്കറ്റ് തികച്ചു.

കോലിക്കു പുറമേ, ശുഭ്മൻ ഗിൽ, സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവരുടെ വിക്കറ്റുകളും സാന്റ്നറിനാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് ആദ്യ ഇന്നിങ്സില്‍ 259 റൺസെടുത്തു പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 45.3 ഓവറിൽ 156 റൺസെടുത്തു പുറത്തായി. ന്യൂസീലൻഡിനായി സ്പിന്നർ മിച്ചൽ സാന്റ്നർ ഏഴു വിക്കറ്റുകൾ വീഴ്ത്തി.

English Summary:

Virat Kohli bowled off a low full toss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com