തിരിച്ചടിയായി പ്രതികൂല കാലാവസ്ഥ; ബംഗാൾ – കേരളം രഞ്ജി ട്രോഫി മത്സരത്തിൽ ടോസ് വൈകുന്നു
Mail This Article
തിരുവനന്തപുരം ∙ രഞ്ജി ട്രോഫിയിൽ കേരളം – ബംഗാൾ മത്സരത്തിന്റെ ടോസ് മഴമൂലം വൈകുന്നു. മത്സരം നടക്കുന്ന കൊൽക്കത്തയിൽ കാലാവസ്ഥ മോശമായതിനാൽ മത്സരം ഒരു ദിവസം വൈകിപ്പിക്കണമെന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും ബിസിസിഐ അംഗീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ആദ്യ ദിനം തന്നെ പ്രതികൂല കാലാവസ്ഥ നിമിത്തം മത്സരം വൈകുന്നത്.
അതേസമയം, ബംഗാളിനെതിരെ ഇന്ന് ആരംഭിക്കുന്ന മത്സരത്തിൽ കേരളത്തിനായി സഞ്ജു സാംസൺ കളിക്കില്ല. ചുണ്ടിൽ നീർവീക്കം ഉണ്ടായതിനെ തുടർന്ന് അടിയന്തര ചികിത്സ വേണ്ടതിനാൽ കളിക്കാനാകില്ലെന്നാണു കേരള ക്രിക്കറ്റ് അസോസിയേഷനെ (കെസിഎ) സഞ്ജു രേഖാമൂലം അറിയിച്ചിരിക്കുന്നത്.
കർണാടകക്കെതിരെ ബെംഗളൂരുവിൽ നടന്ന കഴിഞ്ഞ മത്സരത്തിന്റെ അവസാന ദിനമായ 21നു തന്നെ സഞ്ജു ടീം ക്യാംപ് വിട്ടിരുന്നു. 2 കളികളിൽ ഒരു ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്താണ് കേരളം.