സി.കെ. നായുഡു ട്രോഫി: കേരളം ഒന്നാം ഇന്നിങ്സിൽ 319 റൺസിനു പുറത്ത്, ഒഡീഷ മൂന്നിന് 205 റൺസ്
Mail This Article
കൃഷ്ണഗിരി (വയനാട്) ∙ സി.കെ. നായുഡു ട്രോഫിയിൽ കേരളം ഒന്നാം ഇന്നിങ്സിൽ 319 റൺസിനു പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒഡീഷ രണ്ടാംദിനം കളിനിർത്തുമ്പോൾ 3 വിക്കറ്റിനു 205 റൺസെന്ന നിലയിലാണ്. ഓം (83 നോട്ടൗട്ട്) സാവൻ (68 നോട്ടൗട്ട്) എന്നിവരാണ് ക്രീസിൽ. 7 വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിനു 43 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ.
62 റൺസെടുത്ത രോഹൻ നായരുടെ ഇന്നിങ്സാണ് കേരളത്തിന്റെ സ്കോർ 300 കടത്തിയത്. ജിഷ്ണുവും പവൻ രാജും ഒരു റൺ വീതമെടുത്തും ഏദൻ ആപ്പിൾ ടോം 7 റൺസെടുത്തും പുറത്തായി. 4 വിക്കറ്റ് വീഴ്ത്തിയ സംബിത് ബാരലും 3 വിക്കറ്റ് വീഴ്ത്തിയ സായ്ദീപ് മൊഹാപാത്രയുമാണ് ഒഡീഷ ബോളിങ് നിരയിൽ തിളങ്ങിയത്. കേരളത്തിനായി ഏദൻ ആപ്പിൾ ടോം 2 വിക്കറ്റും പവൻ രാജ് ഒരു വിക്കറ്റും വീഴ്ത്തി.