ADVERTISEMENT

മുംബൈ∙ ഐപിഎൽ താരലേലത്തിനു മുന്നോടിയായി മുംബൈ ഇന്ത്യൻസ് നിലനിർത്തിയ താരങ്ങളിൽ കൂടുതല്‍ വില പേസർ ജസ്പ്രീത് ബുമ്രയ്ക്ക്. 18 കോടി രൂപയ്ക്കാണ് മുംബൈ ബുമ്രയെ നിലനിർത്തിയത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കും സൂര്യകുമാർ യാദവിനും 16.35 കോടി രൂപ വീതം ലഭിക്കും. മുൻ ക്യാപ്റ്റൻ രോഹിത് ശർമ അടുത്ത സീസണിലും മുംബൈയില്‍ തുടരും. 16.30 കോടിയാണ് രോഹിത്തിനു ലഭിക്കുക.

തിലക് വർമയാണ് മുംബൈ നിലനിർത്തിയ അഞ്ചാമത്തെ താരം. എട്ടു കോടി രൂപയാണു താരത്തിനു നൽകേണ്ടത്. ഹാർദിക് പാണ്ഡ്യ തന്നെ അടുത്ത സീസണിലും മുംബൈയെ നയിക്കുമെന്ന് ഉറപ്പാണ്. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ ലേലത്തിൽ പങ്കെടുക്കും.

ചെന്നൈ സൂപ്പർ കിങ്സ് എം.എസ്. ധോണിയെ അൺ കാപ്ഡ് താരമായി ടീമിനൊപ്പം നിര്‍ത്തി. നാലു കോടി രൂപ മാത്രമാകും ധോണിക്കു ലഭിക്കുക. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദും രവീന്ദ്ര ജഡേജയുമാണ് ചെന്നൈയുടെ വിലയേറിയ താരങ്ങൾ. ഇരുവര്‍ക്കും 18 കോടി രൂപ വീതം നൽകേണ്ടിവരും. ശ്രീലങ്കൻ പേസർ മതീഷ പതിരാന 13 കോടിക്കും ശിവം ദുബെ 12 കോടിക്കും ചെന്നൈയിൽ തുടരും.

അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ പരിശീലനത്തിൽ.
അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ പരിശീലനത്തിൽ.

ഗുജറാത്ത് ടൈറ്റൻസ് അഫ്ഗാന്‍ സ്പിന്നർ റാഷിദ് ഖാനെ ടീമിൽ നിര്‍ത്താൻ 18 കോടിയാണു മുടക്കിയത്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് 16.5 കോടി ലഭിക്കും. ഇന്ത്യൻ താരങ്ങളായ സായ് സുദർശൻ (8.5 കോടി), രാഹുൽ തെവാത്തിയ (നാലു കോടി), ഷാറുഖ് ഖാൻ (നാലു കോടി) എന്നിവരെയും ഗുജറാത്ത് റീട്ടെയ്ൻ ചെയ്തു.

English Summary:

Indian Premier League; Mumbai Indians, Gujarat Titans, Chennai Super Kings Retention List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com