ADVERTISEMENT

ക്രൈസ്റ്റ്ചർച്ച് ∙ ഒരു മാസം മുൻപ് ഇന്ത്യയിൽ പരമ്പര തൂത്തുവാരി മടങ്ങിയ ന്യൂസീലൻഡിന് സ്വന്തം മണ്ണിൽ തോൽവിയോടെ തുടക്കം. ന്യൂസീലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 8 വിക്കറ്റിന്റെ അനായാസ ജയം. രണ്ടാം ഇന്നിങ്സിൽ ഇന്നലെ 254 റൺസിന് ഓൾഔട്ടായ ആതിഥേയർക്ക് ഇംഗ്ലണ്ടിന് മുൻപിൽ വയ്ക്കാനായത് 104 റൺസ് വിജയലക്ഷ്യം. വെറും 2 വിക്കറ്റ് നഷ്ടത്തിൽ അനായാസം ലക്ഷ്യം കണ്ട സന്ദർശകർ ഒരുദിവസം ബാക്കിനിൽക്കെയാണ് ജയമുറപ്പിച്ചത്.

സ്കോർ: ന്യൂസീലൻഡ് 348, 254. ഇംഗ്ലണ്ട് 499, രണ്ടിന് 104.

2 ഇന്നിങ്സുകളിലായി 10 വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലിഷ് പേസർ ബ്രൈഡൻ കാർസാണ് പ്ലെയർ ഓഫ് ദ് മാച്ച്. തോ‍ൽവിയോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് താഴ്ന്ന കിവീസിന്റെ ഫൈനൽ പ്രതീക്ഷകൾ മങ്ങി.

English Summary:

Test cricket: New Zealand Suffer Blow After England Defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com