ADVERTISEMENT

ദുബായ് ∙ ഇംഗ്ലണ്ടിനെതിരായ തോൽവിയോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ പ്രതീക്ഷകൾ മങ്ങിയ ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിന് വീണ്ടും തിരിച്ചടി. ക്രൈസ്റ്റ്ചർച്ചിൽ നടന്ന ഒന്നാം ടെസ്റ്റിലെ കുറ​ഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇംഗ്ലണ്ട്, ന്യൂസീലൻഡ് ടീമുകൾക്കുമെതിരെ ഐസിസി നടപടിയെടുത്തു. മാച്ച് ഫീയുടെ 15 ശതമാനം പിഴയ്ക്കൊപ്പം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ 3 പോയിന്റ് പെനൽറ്റിയും വിധിച്ചു. 

ഇതോടെ ലോക ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ നാലാംസ്ഥാനത്തായിരുന്ന ന്യൂസീലൻഡ്, ശ്രീലങ്കയ്ക്കും പിന്നിൽ അഞ്ചാം സ്ഥാനത്തായി. അവരുടെ ഫൈനൽ പ്രതീക്ഷകൾ കൂടുതൽ മങ്ങി. ഇംഗ്ലണ്ടിനെതിരായ അടുത്ത 2 ടെസ്റ്റ് മത്സരങ്ങളിലെ വിജയത്തിനൊപ്പം ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളുടെ മത്സരഫലങ്ങൾ അനുകൂലമായെങ്കിൽ മാത്രമേ കിവീസിന് ഇനി സാധ്യതയുള്ളൂ. 

English Summary:

World Test Championship: New Zealand's hopes of reaching the World Test Championship final suffer a blow after an ICC penalty for a slow over rate against England.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com