ADVERTISEMENT

ബുലവായോ ∙ 57 റൺസെന്ന നാണക്കേടിൽ സിംബാബ്‍വെയെ എറിഞ്ഞൊതുക്കിയ പാക്കിസ്ഥാന് 10 വിക്കറ്റ് ജയവും ട്വന്റി20 പരമ്പരയും. ബുലവായോയിൽ നടന്ന രണ്ടാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 12.4 ഓവറിൽ ഓൾഔട്ടായി.

ട്വന്റി20യിൽ സിംബാബ്‌വെയുടെ ഏറ്റവും മോശം ടീം സ്കോറാണിത്. 2.4 ഓവറിൽ 3 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത പാക്ക് സ്പിന്നർ സുഫിയാൻ മുഖീമാണ് ആതിഥേയരെ തകർത്തത്. മറുപടി ബാറ്റിങ്ങിൽ 87 പന്തുകൾ ബാക്കിനിൽക്കെ പാക്കിസ്ഥാൻ അനായാസം ലക്ഷ്യം കണ്ടു. 

English Summary:

T20: Pakistan dominated Zimbabwe in the second T20, securing a 10-wicket victory and clinching the series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com