ADVERTISEMENT

അഹമ്മദാബാദ്∙ ദേശീയ സീനിയർ വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ അരുണാചൽപ്രദേശിനെതിരെ കേരളത്തിന് 8 വിക്കറ്റിന്റെ ആധികാരിക ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അരുണാചൽ 124 റൺസിന് ഓൾഔട്ടായി. 9.3 ഓവറിൽ 38 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ഓൾറൗണ്ടർ സജന സജീവന്റെ സ്പെല്ലാണ് അരുണാചലിനെ ചുരുട്ടിക്കെട്ടിയത്. മറുപടി ബാറ്റിങ്ങിൽ 22 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ കേരളം ലക്ഷ്യം കണ്ടു. സജനയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

English Summary:

women's cricket: Kerala dominates Arunachal Pradesh in the Senior Women's National Cricket Tournament with an 8-wicket victory. Sajana Sajeevan shines with a five-wicket haul and secures Player of the Match.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com