ADVERTISEMENT

വെല്ലിങ്ടൻ ∙ 7 വർഷത്തെ ഇടവേളയ്ക്കുശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ഇംഗ്ലണ്ട് ബോളറായി ഗസ് അറ്റ്കിൻസൻ. ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലായിരുന്നു അറ്റ്കിൻസന്റെ നേട്ടം. അവസാന 3 വിക്കറ്റുകൾ 3 പന്തുകൾക്കിടെ പിഴുത് അറ്റ്കിൻസൻ ഹാട്രിക് തികച്ചതോടെ കിവീസ് ഒന്നാം ഇന്നിങ്സിൽ 125 റൺസിന് പുറത്തായി. 2017ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഹാട്രിക് നേടിയ മൊയീൻ അലിയുടേതായിരുന്നു ഇതിനു മുൻപുള്ള നേട്ടം. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിൽ 5 വിക്കറ്റ് നഷ്ടത്തിൽ 378 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. അവരുടെ ആകെ ലീഡ്  533 റൺസായി.

English Summary:

England vs New Zealand test: Gus Atkinson makes history with a sensational hat-trick, becoming the first England bowler to achieve this feat in Test cricket since 2017

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com