ADVERTISEMENT

അഹമ്മദാബാദ് ∙ ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായി ഉത്തരാഖണ്ഡ് താരം നീലം ഭരദ്വാജ്. ദേശീയ സീനിയർ വനിതാ ക്രിക്കറ്റിൽ നാഗലാൻഡിനെതിരായ മത്സരത്തിലാണ് നീലം 137 പന്തിൽ പുറത്താകാതെ 202 റൺസ് നേടിയത്.

ഈ നേട്ടം കൈവരിക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യൻ താരം കൂടിയാണ് പതിനെട്ടുകാരിയായ നീലം ഭരദ്വാജ്. ഡൽഹിയുടെ ശ്വേത സെഹ്റാവത്തും ഈ വർഷമാദ്യം ഇരട്ട സെഞ്ചറി നേടിയിരുന്നു.

English Summary:

Double Century record : 18-year-old Neelam Bharadwaj from Uttarakhand smashed a double century against Nagaland in the National Senior Women's Cricket Tournament, becoming the youngest Indian woman to achieve this feat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com