ADVERTISEMENT

നവി മുംബൈ ∙ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സ്മൃതി മന്ഥനയും (47 പന്തിൽ 77) റിച്ച ഘോഷും (21 പന്തിൽ 54) നിറഞ്ഞാടിയപ്പോൾ വെസ്റ്റിൻഡീസിനെതിരായ മൂന്നാം വനിതാ ട്വന്റി20യിൽ ഇന്ത്യയ്ക്കു റെക്കോർഡ് സ്കോറും ജയവും പരമ്പരയും. 

പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ വനിതകൾ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു. വനിതാ ട്വന്റി20യിൽ ഇന്ത്യയുടെ ഉയർന്ന ടീം സ്കോറാണിത്. മറുപടി ബാറ്റിങ്ങിൽ വിൻഡീസിന് 9 വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 60 റൺസ് ജയത്തോടെ ഇന്ത്യ പരമ്പര 2–1ന് സ്വന്തമാക്കി. 

പരമ്പരയിൽ തുടർച്ചയായ മൂന്നാം അർധ സെഞ്ചറി നേടിയ സ്മൃതിയും ജമൈമ റോഡ്രിഗസും (39) ചേർന്നുള്ള 98 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകിയത്. പിന്നീട് 15–ാം ഓവറിൽ ക്രീസിലെത്തിയ റിച്ച തകർത്തടിച്ചതോടെ ഇന്ത്യ റെക്കോർഡ് സ്കോറിലേക്കു കുതിച്ചു. 18 പന്തുകളിൽ 50 തികച്ച റിച്ച, വനിതാ ട്വന്റി20യിലെ അതിവേഗ അർധ സെഞ്ചറിയുടെ റെക്കോർഡിന് ഒപ്പമെത്തി (18 പന്തുകൾ). ന്യൂസീലൻഡിന്റെ സോഫി ഡിവൈനും ഓസ്ട്രേലിയയുടെ ഫീബി ലിച്ച്ഫീൽഡും മുൻപ് 18 പന്തുകളിൽ അർധ സെഞ്ചറി നേടിയിട്ടുണ്ട്. 

English Summary:

India W vs West Indies W: India W won T20 series against West Indies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com