ADVERTISEMENT

വഡോദര∙ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കു വമ്പൻ വിജയം. 211 റൺസ് വിജയമാണ് വഡോദരയിൽ നടന്ന പോരാട്ടത്തിൽ ആതിഥേയർ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 315 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസ് 26.2 ഓവറിൽ 103 റൺസിന് ഓൾഔട്ടായി. 29 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ രേണുക സിങ്ങാണ് വിൻ‍‍‍ഡീസിനെ തകർത്തെറിഞ്ഞ് കളിയിലെ താരമായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി ഗംഭീര പ്രകടനമാണ് ടോപ് ഓർഡർ നടത്തിയത്. 102 പന്തുകൾ‍ നേരിട്ട ഓപ്പണർ സ്മൃതി മന്ഥന 91 റൺസെടുത്തു പുറത്തായി. ഹർലീൻ ഡിയോള്‍ (50 പന്തിൽ 44), പ്രതിക റാവൽ (69 പന്തിൽ 40), ഹർമൻപ്രീത് കൗർ (23 പന്തിൽ 34) എന്നിവരും തിളങ്ങി.

50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 314 റൺസെടുത്തത്. വിന്‍ഡീസ് താരം സെയ്ദ ജെയിംസ് അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ 22 പന്തിൽ 24 റൺസെടുത്ത ആഫി ഫ്ലെച്ചറാണ് വെസ്റ്റിൻ‍ഡീസിന്റെ ടോപ് സ്കോറർ. 10 ഓവറുകൾ പന്തെറിഞ്ഞ രേണുക 29 റൺസ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. പ്രിയ മിശ്ര രണ്ടും ടിറ്റസ് സാധു ഒരു വിക്കറ്റും നേടി.

English Summary:

IND Women vs WI Women, 1st ODI at Vadodara, Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com