ADVERTISEMENT

ലണ്ടൻ∙ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇംഗ്ലണ്ടിന്റെ ഏകദിന ടീമിൽ തിരിച്ചെത്തി സീനിയർ താരം ജോ റൂട്ട്. ഇന്ത്യൻ പര്യടനത്തിനും ചാംപ്യൻസ് ട്രോഫിക്കുമുള്ള ടീമിലാണ് മുപ്പത്തിമൂന്നുകാരനായ റൂട്ടിനെ ഉൾപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലായിരുന്നു റൂട്ട് അവസാനമായി ഇംഗ്ലണ്ടിനായി ഏകദിനം കളിച്ചത്. നിലവിൽ ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം നമ്പർ താരമാണ് റൂട്ട്. ജോസ് ബട്‌ലറാണ് ടീം ക്യാപ്റ്റൻ. പരുക്കിന്റെ പിടിയിലായ ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ജനുവരി 22ന് ആരംഭിക്കുന്ന ഇന്ത്യൻ പരമ്പരയിൽ 3 ഏകദിനവും 5 ട്വന്റി20 മത്സരവുമാണുള്ളത്.

English Summary:

Joe Root Back in England's ODI Squad: India Tour and Champions Trophy Awaits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com