ലിസ്റ്റ് എ ക്രിക്കറ്റ് കളിക്കുന്ന പ്രായം കുറഞ്ഞ താരം, വീണ്ടും റെക്കോർഡുകൾ തിരുത്തി വൈഭവ് സൂര്യവംശി
Mail This Article
×
പട്ന ∙ ക്രിക്കറ്റിലെ പ്രായക്കണക്കിന്റെ റെക്കോർഡുകൾ തിരുത്തി 13 വയസ്സുകാരൻ വൈഭവ് സൂര്യവംശി കുതിപ്പ് തുടരുന്നു. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ ബിഹാറിനായി അരങ്ങേറ്റ മത്സരം കളിച്ചതോടെ ലിസ്റ്റ് എ ക്രിക്കറ്റ് കളിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് വൈഭവിന്റെ പേരിലായി.
ഐപിഎൽ ടീമിൽ അംഗമായ പ്രായംകുറഞ്ഞ താരം, രഞ്ജി ട്രോഫിയിൽ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരം, രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരം തുടങ്ങിയ റെക്കോർഡുകൾ നേരത്തേ സ്വന്തമാക്കിയ ഇടംകൈ ബാറ്ററുടെ കരിയറിലെ മറ്റൊരു പൊൻതൂവലാണ് ഈ നേട്ടം.
English Summary:
Vaibhav Suryavanshi: 13-year-old Vaibhav Suryavanshi shatters age records, becoming the youngest Indian to play List A cricket in the Vijay Hazare Trophy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.