ADVERTISEMENT

വഡോദര ∙ വെസ്റ്റിൻഡീസിനെതിരായ മൂന്നു മത്സര വനിതാ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങും. ആദ്യ മത്സരത്തിൽ 211 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഇന്നു ജയിച്ചാൽ പരമ്പര ഉറപ്പിക്കാം. മത്സരം ഉച്ചകഴിഞ്ഞ് 1.30 മുതൽ. 91 റൺസ് നേടിയ ഓപ്പണർ സ്മൃതി മന്ഥനയും 5 വിക്കറ്റ് വീഴ്ത്തിയ പേസർ രേണുക സിങ്ങുമാണ് ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം സമ്മാനിച്ചത്.

അർധ സെഞ്ചറിയോടെ രാജ്യാന്തര വനിതാ ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി ഒരു വർഷം കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡ് സ്മൃതി സ്വന്തമാക്കിയിരുന്നു. ഈ വർഷം 36 മത്സരങ്ങളിൽ നന്നായി 1602 റൺസാണ് സ്മൃതിയുടെ നേട്ടം. 

English Summary:

India-West Indies Women's ODI Second Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com