ADVERTISEMENT

മെൽബൺ∙ ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിൽ ടോസ് വിജയിച്ച ഓസ്ട്രേലിയ ആദ്യം ബാറ്റു ചെയ്യുന്നു. ആദ്യ ഇന്നിങ്സിൽ 11 ഓവറുകൾ പിന്നിടുമ്പോൾ വിക്കറ്റുപോകാതെ 62 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ. സാം കൊൻസ്റ്റാസും (44 പന്തിൽ 45), ഉസ്മാന്‍ ഖവാജയും പുറത്താകാതെ നിൽക്കുകയാണ്. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദര്‍ എന്നിവരെ ഇന്ത്യ നാലാം ടെസ്റ്റിൽ കളിപ്പിക്കുന്നുണ്ട്. അതേസമയം ശുഭ്മൻ ഗിൽ പ്ലേയിങ് ഇലവനിൽനിന്ന് പുറത്തായി. ഓസീസ് ടീമിൽ സാം കോൻസ്റ്റാസ്, സ്കോട്ട് ബോളണ്ട് എന്നിവരും പ്ലേയിങ് ഇലവനിലുണ്ട്... ReadMore

ഡ്രസിങ് റൂമിലെ ഭാര്യയെ നോക്കി ഞാൻ ചുംബനം നൽകില്ല: ആർ. അശ്വിൻ

ചെന്നൈ∙ തന്റെ ക്രിക്കറ്റ് കരിയർ ആളുകൾ ആഘോഷിക്കണമെന്നോ, ആരാധിക്കണമെന്നോ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ആര്‍. അശ്വിൻ. വ്യക്തികൾക്കും മുകളിലാണ് എപ്പോഴും ക്രിക്കറ്റിന്റെ സ്ഥാനമെന്നും അശ്വിൻ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു. ‘‘ഗ്രൗണ്ടിൽ ഞാൻ ഗൗരവക്കാരനാണെന്നും, വിരാട് കോലിയെപ്പോലെ ക്രിക്കറ്റ് ആസ്വദിക്കുന്നില്ലെന്നുമാണു ആളുകൾ കരുതുന്നത്. എന്നാൽ ഞാനായിരിക്കാനാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്.’’– അശ്വിൻ പ്രതികരിച്ചു... Read More...

രോഹിത് ഓപ്പണറാകും

മെൽബൺ∙ വ്യാഴാഴ്ച തുടങ്ങുന്ന ബോക്സിങ് ‍ഡേ ടെസ്റ്റിൽ രോഹിത് ശർമ ഇന്ത്യയുടെ ഓപ്പണിങ് ബാറ്ററായി ഇറങ്ങും. ഇന്ത്യ– ഓസ്ട്രേലിയ നാലാം ടെസ്റ്റിൽ കെ.എൽ. രാഹുൽ മൂന്നാം നമ്പരിലായിരിക്കും ബാറ്റു ചെയ്യുക. രണ്ടും മൂന്നും ടെസ്റ്റുകളിൽ രോഹിത് ആറാമനായാണു ബാറ്റിങ്ങിന് ഇറങ്ങിയത്. പക്ഷേ താരത്തിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. 19 റൺസാണ് ഇന്ത്യന്‍ ക്യാപ്റ്റൻ ഇതുവരെ നേടിയത്. Read More...

അർജുൻ തെൻഡുൽക്കർക്ക് 50 വിക്കറ്റ്

മുംബൈ∙ വൈറ്റ് ബോൾ ക്രിക്കറ്റിൽ 50 വിക്കറ്റുകളെന്ന നേട്ടത്തിലെത്തി യുവ ഇന്ത്യൻ പേസർ അർജുൻ തെൻഡുൽക്കർ. വിജയ് ഹസാരെ ട്രോഫിയിലാണ് അർജുൻ തെൻഡുൽക്കർ 50 വിക്കറ്റുകളെന്ന നേട്ടത്തിലെത്തിയത്. ഒഡിഷയ്ക്കെതിരായ മത്സരത്തിൽ മൂന്നു വിക്കറ്റു വീഴ്ത്തി 50 വിക്കറ്റുകളെന്ന നേട്ടം പിന്നിടുകയായിരുന്നു. ഹരിയാനയ്ക്കെതിരായ ഗോവയുടെ രണ്ടാം മത്സരത്തിൽ അർജുന് വിക്കറ്റുകളൊന്നും ലഭിച്ചില്ല.  Read More...

ഷമിയും സാനിയയും ഒരുമിച്ചോ, വില്ലനാണ് എഐ

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ടെന്നിസ് താരം സാനിയ മിർസയും ഒരുമിച്ചുള്ളതെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ചിത്രം വ്യാജം. നിർമിത ബുദ്ധി (എഐ– ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)യുടെ സഹായത്തോടെ ഉണ്ടാക്കിയെടുത്ത ചിത്രങ്ങളാണ് ഷമിയുടേയും സാനിയയുടേയും പേരിൽ പ്രചരിക്കുന്നത്. മകനോടൊപ്പം ദുബായിൽ സ്ഥിരതാമസമാക്കിയ സാനിയ മിർസ ഒരു സ്വകാര്യ പരിപാടിക്കു വേണ്ടി ഇന്ത്യയിലെത്തിയതിനു പിന്നാലെയാണ് ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചത്.  Read More...

English Summary:

Top Five Sports News, Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com