കരുത്തായി ‘ട്രിപ്പിൾ’ സെഞ്ചറി; അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിൽ സിംബാബ്വെയ്ക്ക് കൂറ്റൻ സ്കോർ
Mail This Article
×
ബുലവായോ ∙ ഷോൺ വില്യംസ് (154), ക്രെയ്ഗ് ഇർവിൻ (104), ബ്രയാൻ ബെന്നറ്റ് (110*) എന്നിവരുടെ സെഞ്ചറി മികവിൽ അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിൽ കൂറ്റൻ സ്കോർ നേടി സിംബാബ്‌വെ. ഒന്നാം ഇന്നിങ്സിൽ 586 റൺസാണ് ആതിഥേയർ നേടിയത്.
ഒന്നാം ദിനം സെഞ്ചറി തികച്ച മുപ്പത്തിയെട്ടുകാരൻ വില്യംസിനു പിന്നാലെയാണ് ഇന്നലെ ക്യാപ്റ്റൻ ഇർവിനും ബെന്നറ്റും മൂന്നക്കം കടന്നത്. കൂട്ടത്തിൽ ബെന്നറ്റിനായിരുന്നു പ്രഹരശേഷി കൂടുതൽ. 5 ഫോറും 4 സിക്സും സഹിതം പുറത്താകാതെ 110 റൺസ്. 10 ഫോർ ഉൾപ്പെടുന്നതാണ് ഇർവിന്റെ 104 റൺസ്.
English Summary:
'Triple' Century: Zimbabwe's triple century powered them to a dominant first innings total. Sean Williams, Craig Ervine, and Brian Bennett all scored centuries, leading to a massive 586 runs for the hosts against Afghanistan.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.