ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ക്രിക്കറ്റ് താരങ്ങൾക്കും ഒഫിഷ്യലുകൾക്കും വിപുലമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. കളിക്കാർ, ജില്ലാ–സംസ്ഥാന പാനൽ അംപയർമാർ, സ്കോറർമാർ, ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, അംഗങ്ങൾ എന്നിവരുൾപ്പെടെ 17000 പേരെ ഉൾപ്പെടുത്തിയുള്ള ഇൻഷുറൻസ് പദ്ധതിയാണ് വാർഷിക ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആദ്യഘട്ടത്തിൽ കളിക്കിടെയുണ്ടാകുന്ന പരുക്കുകൾക്കുള്ള ചികിത്സയും ആശുപത്രിവാസവുമാണ് ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മെഡി ക്ലെയിമും ലൈഫ് ഇൻഷുറൻസും ഉൾക്കൊള്ളുന്ന തരത്തിൽ ഇതു വികസിപ്പിക്കുമെന്നും കെസിഎ പ്രസിഡന്റ് ജയേഷ് ജോർജും സെക്രട്ടറി വിനോദ് എസ്.കുമാറും അറിയിച്ചു.

കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) തുടരുന്നതിനൊപ്പം വനിത ക്രിക്കറ്റ് ലീഗും സംഘടിപ്പിക്കും. സ്കൂൾ കുട്ടികളിലെ ക്രിക്കറ്റ് അഭിരുചി വളർത്തിയെടുക്കാൻ അടുത്ത അധ്യയന വർഷം പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ക്രിക്കറ്റ് @ സ്കൂൾ പദ്ധതി ആരംഭിക്കാനും തീരുമാനിച്ചു.

തൊടുപുഴയിലെ തേക്കുംഭാഗം, തിരുവനന്തപുരം മംഗലപുരം എന്നിവിടങ്ങളിൽ പുതിയ അക്കാദമി, കൃഷ്ണഗിരിയിലെ വനിതാ അക്കാദമിക്കായി പുതിയ കെട്ടിടസമുച്ചയം, കൊല്ലം എഴുകോണിൽ പുതിയ ക്രിക്കറ്റ് ഗ്രൗണ്ട്, 3 ജില്ലകളിൽ കൂടി ഗ്രൗണ്ടിനായി സ്ഥലം വാങ്ങൽ, പാലക്കാട് സ്പോർട്സ് ഹബ് നിർമാണം എന്നിവയാണ് വാർഷിക ബജറ്റിലെ പ്രധാന പദ്ധതി പ്രഖ്യാപനങ്ങൾ. നെടുമ്പാശേരിയിൽ പുതിയ രാജ്യാന്തര സ്റ്റേഡിയം പദ്ധതിക്കായുള്ള നടപടികൾ നിയന്ത്രിക്കുന്നതിനും കമ്മിറ്റിയെ ചുമതലപ്പെടുത്തി.

English Summary:

Kerala Cricket Association: KCA Launches Comprehensive Health Insurance for 17,000 Cricketers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com